ആരോഗ്യമേഖല കാലോചിതമായി പരിഷ്‌കരിച്ചു: മന്ത്രി കെ. എൻ ബാലഗോപാൽ
കൊല്ലം :പുതിയകാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി ആരോഗ്യമേഖലയെ കാലോചിതമായി പരിഷ്‌കരിക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പാലത്തറ ബ്ലോക്ക്, ഇരവിപുരം കുടുംബാരോഗ്യകേന്ദ്രങ്ങൾക്കായി നിർമിച്ച ബഹുനിലകെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
tRootC1469263">പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലെ ലിഫ്റ്റിനും അനുബന്ധ ഉപകരണങ്ങൾക്കും ബജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചു. ഇരവിപുരം റെയിൽവേ മേൽപാലം മാർച്ച് ഒമ്പതിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കൊല്ലം തോടിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന 29 കോടി രൂപ ചിലവഴിച്ചുള്ള കച്ചിക്കടവ് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 650 കോടി രൂപ ചെലവിലാണ് കോഴിക്കോട് നിർമിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ 10 ശതമാനം ഡി എ, ഡി ആർ തുടങ്ങിയവ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.നൗഷാദ് എം.എൽ.എ ചടങ്ങുകളിൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ .എൽ ഷീജ വിഷയാവതരണം നടത്തി. പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ബഹുനില കെട്ടിടം നബാർഡ് ഫണ്ട് 10 കോടി രൂപ ചിലവിലും എൻ എച്ച് എമ്മിന്റെ 3.37 കോടി രൂപ വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടവും പൂർത്തിയാക്കിയത്.മേയർ എ. കെ. ഹഫീസ്, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സദക്കത്ത്, ഡിവിഷൻ കൗൺസിലർമാരായ ആർ. ഡെസ്റ്റിമോണ, എസ്. നിർമല, ബി. കൃഷ്ണകുമാർ, ഷൈമ മാഹിൻ, എൻ. ജാരിയത്ത്, പി.രാജേന്ദ്രൻപിള്ള, നിഷ സന്തോഷ്, മഷൂർ പള്ളിമുക്ക്, മാജിത വഹാബ്, എ കെ അസൈൻ, ജെ ഇസബെല്ല, ലക്ഷ്മി ഷാജി, ദീപിക പ്രമോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ്കിരൺ, പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജി.നടാഷ, ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷെർവിൻ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)


