ചികിത്സാരീതികൾക്ക് തുല്യ പരിഗണന; ആരോഗ്യ മേഖലയിൽ സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ മുരളീധരൻ

The decision must have been taken by the high command, taking into account the public sentiment; K. Muraleedharan responded to the CM's discussion

കൊല്ലം : ജനങ്ങൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അലോപ്പതിക്കൊപ്പം ആയുർവേദം, ഹോമിയോപ്പതി, യുനാനി ഉൾപ്പെടെയുള്ള എല്ലാ ചികിത്സാശാഖകൾക്കും തുല്യ പരിഗണന നൽകി സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ.  ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ  ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആയുഷ് വകുപ്പിന് ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ പരമ്പരാഗത ചികിത്സാ സംവിധാനങ്ങളുടെ വികസനത്തിനായി പൂർണമായും വിനിയോഗിക്കും. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനും പഠിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ ഹോമിയോപ്പതി മേഖലയിലെ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനറൽ, താലൂക്ക് ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി കാഷ്വാലിറ്റി സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയെ തിരഞ്ഞെടുത്തു. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ എം ആർ ഐ സ്‌കാനിങ് മെഷീൻ സ്ഥാപിക്കും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചു കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി 1960-കളിൽ നിലവിൽ വന്ന സ്റ്റാഫ് പാറ്റേൺ ഉടൻ പരിഷ്‌കരിക്കും. ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർമാരുടെ തസ്തികകളിൽ നിയമനം വേഗത്തിലാക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ഉല്ലാസ് കോവൂർ  എം എൽ എ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി, എൽ എൽ ഒ മുൻ ഗവേണിങ് ബോഡി അംഗം ആർ ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രശ്മി രഞ്ജിത്ത്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീലക്ഷ്മി ബിജു, ഡോ. ശ്രീന എസ് നായർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Tags