പാലുല്പാദനം ഇരട്ടിയാക്കാൻ പ്രത്യേക പദ്ധതി: മന്ത്രി ജെ ചിഞ്ചുറാണി

chinjurani
chinjurani

കൊല്ലം :സംസ്ഥാനത്തെ പാലുല്പാദനം ഇരട്ടിയാക്കാൻ വർഷംതോറും ഒരു ലക്ഷം പശുക്കിടാങ്ങളെ ദത്തെടുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽപുതിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പശുക്കിടാങ്ങളെ ദത്തെടുത്ത് സൗജന്യനിരക്കിൽ തീറ്റയും ധാതുലവണമിശ്രിതങ്ങളും നൽകും. കാളക്കുട്ടികളെയും സംരക്ഷിച്ച്‌വളർത്തി മാംസോത്പാദനവും വർദ്ധിപ്പിക്കും.

tRootC1469263">

  പൊതുമേഖലസ്ഥാപനമായ കേരളഫീഡ്‌സ് തീറ്റയുണ്ടാക്കും. മിൽമ ക്ഷീരസംഘങ്ങൾ - മൃഗാശുപത്രികൾ വഴി കർഷകർക്ക് ഉരുക്കളെ രജിസ്റ്റർ ചെയ്യാം. ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്തംഗങ്ങളായ ജെ.റീന, ബി.ബിജു, എച്ച് സഹീദ്, കരിങ്ങന്നൂർ സുഷമ, ജെസീന ജെമിൽ, കെ. വിശാഖ്, കെ. ലിജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.രമ.ജി. ഉണ്ണിത്താൻ, ഡോ. എസ്. ദീപ്തി, ഡോ കെ. മാലിനി, ഡോ.റ്റി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

Tags