നൂതന കോഴ്‌സുകൾക്ക് പിന്തുണ നൽകും: മന്ത്രി ബിന്ദു കൃഷ്ണ

Sweet revenge; Bindu Krishna wins a landslide victory in Kollam

കൊല്ലം : എഞ്ചിനീയറിംഗ് പഠനമേഖലയിൽ നവകാലനൂതനകോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണനൽകുമെന്ന് തൊഴിൽ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമൺ എഞ്ചിനീയറിംഗ് കോളജിന്റെ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവെ കോളജിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാനും നിർദേശം നൽകി. കോളജിലേക്ക് കൂടുതൽ  യാത്രസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ആർ ടി സി സർവിസുകൾ വിപുലീകരിക്കുമെന്ന് അറിയിച്ചു. ആദ്യവർഷ വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ-അക്കാഡമിക് സമുച്ചയങ്ങളുടെ നിർമാണത്തിന് സഹായകമായ നടപടികൾ സ്വീകരിക്കും. അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനവും ഉണ്ടാകുമെന്ന് വ്യക്തമാക്കി. 

പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, കോളജ് പ്രിൻസിപ്പൽ ബിജോയ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ജി രാജേഷ്‌കുമാർ, വിവിധ അധ്യയനവിഭാഗങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു
 

Tags