ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

bidhhukrshana

കൊല്ലം : ഉന്നതവിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന, തൊഴിൽ വകുപ്പ് മന്ത്രി  ബിന്ദു കൃഷ്ണ. പെരുമൺ എൻജിനീയറിങ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റഷൻ പ്രോഗാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെരുമൺ എഞ്ചിനീയറിംഗ് കോളേജിന്റെ അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കും.

 വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ബ്ലോക്ക് നിർമാണത്തിന് നടപടികൾ സ്വീകരിക്കും. ക്യാമ്പസുകളിലെ ലഹരിവ്യാപനം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഡോ ബിജോയ് എബ്രഹാം അധ്യക്ഷനായി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags