പോഷകാഹാരം ഉറപ്പാക്കാൻ കൂടുതൽപദ്ധതികൾ: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം : അമ്മമാരിലും കുട്ടികളിലും കാണപ്പെടുന്ന പോഷകാഹാരകുറവ് പരിഹരിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നു വനിതാ-ശിശുവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കെപ്കോയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച ‘കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളിലെ 1503 വിദ്യാർത്ഥികൾക്ക് അഞ്ചു വീതം കോഴിക്കുഞ്ഞുങ്ങളെയും ഒരു കിലോ കോഴിത്തീറ്റയുമാണ് നൽകുന്നത്. 12.75 ലക്ഷമാണ് പദ്ധതിക്ക് ചിലവ്. പുതിയതലമുറയെ കാർഷികമേഖലയിലേക്ക് ആകർഷിക്കാൻ നൂതനപദ്ധതികൾ നടപ്പാക്കും. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മന്ത്രി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
സ്‌കൂൾ പി ടി എ പ്രസിഡന്റ് ബിജു ആർ. നായർ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതികളുടെ അധ്യക്ഷരായ എം എസ് ഗോപകുമാർ, ബി അജിത് കുമാർ, പ്രിൻസിപ്പൽ ഷൈജു ടി എസ്, ഹെഡ്മാസ്റ്റർ ബി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

