ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഒന്നിക്കണം: മന്ത്രി ബിന്ദു കൃഷ്ണ

Sweet revenge; Bindu Krishna wins a landslide victory in Kollam

കൊല്ലം : സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹം സജീവ പങ്കാളികളാകണമെന്ന് വനിതാ ശിശുവികസന, തൊഴിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം നിയോജകമണ്ഡലത്തിലെ പ്രതിഭകളായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഫോക്കസ് കൊല്ലം' മിനിസ്റ്റേഴ്‌സ് എക്‌സലെൻസ് അവാർഡ്-2026 വിതരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ കൃത്യമായ ലക്ഷ്യബോധം അനിവാര്യമാണ്. 

നാടിന്റെ സമഗ്ര വികസനത്തിനായി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരുംതലമുറയ്ക്കായി മികച്ച തൊഴിൽ സാധ്യതകളും സർക്കാർ തലത്തിൽ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൃത്യമായ ലക്ഷ്യം എപ്പോഴും മുന്നിൽ മനസ്സിൽ കുറിച്ചിട്ടായിരിക്കണം വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയിലേക്ക് മുന്നേറേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം.പി പറഞ്ഞു.  വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാനും അവർക്ക് പരമാവധി പിന്തുണ നൽകാനും സർക്കാർ എപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും എ1 അല്ലെങ്കിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയവർ, ഡിഗ്രി, പി.ജി, മറ്റ് പ്രൊഫഷണൽ പരീക്ഷകളിലെ റാങ്ക് ജേതാക്കൾ എന്നിവരെയാണ് ആദരിച്ചത്.ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രമ്യാ ഹരിദാസ് എം.എൽ.എ വിശിഷ്ടാതിഥിയായി. മേയർ എൻ.കെ ഹഫീസ്, ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ: ഉദയ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Tags