ബസ് ടെർമിനലിന്റെ നിർമാണം ഉടൻ: മന്ത്രി ബിന്ദു കൃഷ്ണ

Sweet revenge; Bindu Krishna wins a landslide victory in Kollam

കൊല്ലം :  കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് നവീകരണപ്രവർത്തി ഉടൻ ആരംഭിച്ച് സമയബന്ധിതമായിപൂർത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ.  പുതിയ ബസ് ടെർമിനലിന്റെ നിർമാണവുമായി ബന്ധപ്പെട്ട താത്കാലിക ഓഫീസുകളുടെ നിർമാണഉദ്ഘാടനം ബസ്സ്റ്റാൻഡിനുസമീപമുള്ള ഗ്യാരജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപയ്ക്ക് നിർമിക്കുന്ന ബസ് ടെർമിനലിൽ  യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ ആധുനിക  സൗകര്യങ്ങളെല്ലാം ഒരുക്കും.  

മൂന്ന് നിലകളിലായി ആദ്യം പൂർത്തിയാക്കും. ഭാവിയിലെആവശ്യങ്ങൾപരിഗണിച്ച് തുടർവികസനപ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.  താത്കാലിക ഓഫീസുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള തുക മന്ത്രി കരാറുകാരന് കൈമാറി.  മേയർ എ കെ ഹഫീസ് അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയും. വാർഡ് കൗൺസിലർ കുരുവിള ജോസഫ്, എ ടി ഒ ബി അജിത്കുമാർ, ഡിപോഎഞ്ചിനീയർ വി വി ഷാജു തുടങ്ങിയവർ പങ്കെടുത്തു.

Tags