തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പ് : പെരുമാറ്റചട്ടലംഘനം കർശനമായി നിരീക്ഷിക്കും, നടപടിയെടുക്കും : കൊല്ലം ജില്ലാ കലക്ടർ
തിരഞ്ഞടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നതിൽ കൃത്യത ഉറപ്പാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. പെരുമാറ്റചട്ട നിരീക്ഷണ സമിതിയുടെ ചേമ്പറിൽചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവെ പെരുമാറ്റചട്ടം പാലിക്കുന്നത് നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും സുശക്തമായ സംവിധാനം പ്രവർത്തിക്കുമെന്ന് അറിയിച്ചു. രാഷ്ട്രീയകക്ഷികൾ ഉൾപ്പടെ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണ്. സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പാണ് ഉറപ്പാക്കേണ്ടത്.
tRootC1469263">തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പൊതുജനങ്ങൾ, സ്ഥാനാർത്ഥികൾ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാൻ സംവിധാനമൊരുക്കും. കലക്‌ട്രേറ്റിൽ ഹെൽപ്‌ഡെസ്‌ക് പ്രവർത്തിച്ചാകും നിർവഹണം. രണ്ടു ദിവസത്തിലൊരിക്കൽ പെരുമാറ്റചട്ട നിരീക്ഷണസമിതിയുടെ യോഗംചേർന്ന് ലഭ്യമായ പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ജില്ലയുടെ പരിധിക്ക് പുറത്തുള്ളവ സംസ്ഥാന തിരെഞ്ഞെടുപ്പ് നിരീക്ഷണസമിതിക്ക് കൈമാറും. പരാതികളും സംശയങ്ങളും പരിഹരിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കും.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കേണ്ടത് അനിവാര്യമാണ്.
ഇതിനായി പ്രത്യേകസമിതി ശുചിത്വമിഷൻ ജില്ലാ കോഡിനേറ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. ഓരോ പോളിംഗ് സ്റ്റേഷനിലും ഹരിതചട്ടനിയന്ത്രണങ്ങൾ ഉറപ്പാക്കും. രാഷ്ട്രീയപാർട്ടികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശംനൽകാൻ പ്രത്യേക യോഗംചേരും. ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും രൂപീകരിക്കും എന്നും വ്യക്തമാക്കി.കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


