തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

election.jpg

കൊല്ലം : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും ജില്ലാതലത്തിലും താലൂക്ക് തലത്തിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാതല ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്; ബന്ധപ്പെടേണ്ട നമ്പർ 9847178111.നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, തുടങ്ങിയ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കും. 

tRootC1469263">

സ്ഥാനാർത്ഥികൾ നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് പരിശോധിച്ച് ചട്ടലംഘനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതല. ആർ.ആർ.ഡെപ്യൂട്ടി കലക്ടർക്കാണ് ചുമതല.  താലൂക്ക്തല സ്‌ക്വാഡ് ചാർജ് ഓഫീസർമാർ, ഫോൺ നമ്പറുകൾ കൊല്ലം താലൂക്ക് : ആർ ആർ ഓഫീസ് ജൂനിയർ സൂപ്രണ്ട് - 9995995777, പുനലൂർ താലൂക്ക്: പുനലൂർ ഡെപ്യൂട്ടി തഹസിൽദാർ - 8606651077, പത്തനാപുരം താലൂക്ക്: പത്തനാപുരം ഡെപ്യൂട്ടി തഹസിൽദാർ - 9446169748, കരുനാഗപ്പള്ളി താലൂക്ക്: ശാസ്താംകോട്ട അസിസ്റ്റന്റ് ലേബർ ഓഫീസ് ജൂനിയർ സൂപ്രണ്ട് - 9495154960, കുന്നത്തൂർ താലൂക്ക്: ശാസ്താംകോട്ട എ.ഇ.ഒ ഓഫീസ് ജൂനിയർ സൂപ്രണ്ട് - 9447594348, കൊട്ടാരക്കര താലൂക്ക് : സ്വയംഭരണ സ്ഥാപനങ്ങളുടെ ജോയിന്റ് ഡയറക്ടർ കാര്യാലയം ജൂനിയർ സൂപ്രണ്ട് - 8547475625.

Tags