തദ്ദേശ തിരഞ്ഞെടുപ്പ് : കൊല്ലം ജില്ലയിൽ പരിസ്ഥിതിസൗഹൃദ സന്ദേശയാത്രയ്ക്ക് തുടക്കം

KOLLAMGREENELECTION

കൊല്ലം :  ജില്ലയിൽ പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനായി പരിസ്ഥിതിസൗഹൃദസന്ദേശ വാഹനയാത്രയക്ക് തുടക്കം. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി ജില്ലാ കലക്ടർ എൻ. ദേവിദാസ് കലക്‌ട്രേറ്റ് പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ടം പാലിക്കുന്നതിനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.  ഹരിതചട്ടം പാലിച്ച് പ്രകൃതിജന്യവസ്തുക്കൾമാത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിലുടനീളം പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് യാത്രയെന്ന് പറഞ്ഞു.

tRootC1469263">

കൊല്ലം ബീച്ച്, വിപാർക്ക്, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങി കോർപ്പറേഷൻ പരിധിയിലാണ് തുടക്കത്തിൽ പര്യടനം. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കുമെത്തും. ഹരിതചട്ടപാലന നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കൈപുസ്തകവും വിതരണംചെയ്യും. പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണവും നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.സുബോധ്, ഡെപ്യൂട്ടി ഡയറക്ടർ ബി.അജയകുമാർ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ.അനിൽകുമാർ,  ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags