തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി പാലിക്കണം : കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ഫ്‌ളക്‌സുകൾ, ബാനറുകൾ എന്നിവ പൂർണമായും ഒഴിവാക്കണം. പകരം 100 ശതമാനം കോട്ടൺ തുണികളും സംസ്ഥാന മലിനീകരണ ബോർഡ് അംഗീകൃത പോളിഎത്തിലിൻ പ്രചാരണ സാമഗ്രികളും ഉപയോഗിക്കേണ്ടതാണ്. സ്വീകരണ- വിതരണ കേന്ദ്രങ്ങളിലും കർശനമായി ഹരിതചട്ടം പാലിക്കണം.
tRootC1469263">തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന കൊടിത്തോരണങ്ങളും മറ്റ് സാമഗ്രികളും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശേഖരിച്ച് തരംതിരിച്ച് യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. ഹരിതചട്ട ലംഘന പരാതികൾ 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറിൽ നൽകാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
.jpg)

