തദ്ദേശതിരഞ്ഞെടുപ്പ് :തിരഞ്ഞെടുപ്പ് ചിലവിനുള്ള മാനദണ്ഡങ്ങൾ പാലിക്കണം : കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas
 Collector N. Devidas

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നിശ്ചയിച്ചിട്ടുള്ള ചിലവ്പരിധി കൃത്യമായി പാലിക്കുകയും കണക്ക് സമർപിക്കുകയും വേണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപ, ബ്ലോക്ക് പഞ്ചായത്തിൽ 75,000, ജില്ലാ പഞ്ചായത്തിൽ 1,50,000, മുനിസിപ്പാലിറ്റിയിൽ 75,000, രൂപയും കോർപ്പറേഷനിൽ 1,50,000 രൂപ വരെയും നിശ്ചയിച്ചിട്ടുണ്ട്. 

tRootC1469263">

എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചിലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം കണക്ക് നൽകണം. www.sec.kerala.gov.in വെബ് സൈറ്റിൽ 'ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോഡ്യൂളി'ൽ കണക്ക് സമർപ്പിക്കാം. ചിലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
 

Tags