തദ്ദേശ തിരഞ്ഞെടുപ്പ് : പെരുമാറ്റചട്ടലംഘനത്തിനെതിരെ നടപടികൾ :കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് ഉയരുന്ന പെരുമാറ്റചട്ടലംഘന പരാതികൾക്കെതിരെ നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തിൽ അധ്യക്ഷതവഹിക്കവെ സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കർശന നടപടികളിലൂടെ നേരിടുമെന്ന മുന്നറിയിപ്പും നൽകി. പരിഗണിച്ച ആറു പരാതികളിലും നടപടി സ്വീകരിച്ചു. അടിസ്ഥാനരഹിതമായവ തള്ളിക്കളഞ്ഞു.അർധസർക്കാർ ജീവനക്കാരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവെന്ന പരാതി നാമനിർദേശ പത്രിക സമർപിച്ചില്ലെന്ന്കണ്ട് തള്ളി. പേരയത്ത് ഫ്‌ളക്‌സുകളും ഹോർഡിംഗുകളും വയ്ക്കുന്ന പരാതിയെ തുടർന്ന് അവ നീക്കംചെയ്യാൻ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് നിർദേശം നൽകി. നടപടി പൂർത്തിയാക്കി പരാതിക്കാരന് മറുപടി നൽകും.
tRootC1469263">തൃക്കരുവയിൽ കിണർ ഇടിഞ്ഞ് കുടിവെള്ളംമുടങ്ങിയ പശ്ചാത്തലത്തിൽ അറ്റകുറ്റപണിക്കായുള്ള ടെൻഡർ അനുമതിക്കായി സംസ്ഥാനതല പെരുമാറ്റചട്ട നിരീക്ഷണസമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു. സമിതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കും.കരുനാഗപ്പള്ളിയിൽ കോഴി, പോത്ത് എന്നിവയുടെ വിതരണം പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പാണെന്ന റിപോർട്ട് പരിഗണിച്ച് മറുപടി നൽകും. ഇതര പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായും വ്യക്തമാക്കി.യോഗത്തിൽ കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, സമിതി അംഗങ്ങളായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)


