പ്രവർത്തനലാഭത്തിൽ കെഎസ്ആർടിസി മുന്നിൽ: മന്ത്രി കെ ബി ഗണേഷ് കുമാർ

ganesh kumar

കൊല്ലം :  ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ പ്രവർത്തനലാഭത്തിൽ കെഎസ്ആർടിസി ഏറെ മുന്നിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം ഡിപ്പോയിൽനിന്നുള്ള വർക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചർ, കടയ്ക്കൽ-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

  ശബരിമല സ്‌പെഷ്യൽ സർവീസിലൂടെ കെഎസ്ആർടിസി നേടിയത് കഴിഞ്ഞവർഷത്തേക്കാൾ 2.25 കോടി രൂപയുടെ അധിക വരുമാനമാണ്. കെഎസ്ആർടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 8.5 കോടി രൂപയായി വർധിച്ചു. സംസ്ഥാനത്തെ കെഎസ്ആർടിസി ഓഫീസുകളെല്ലാം ഇ-ഓഫീസുകളായിമാറും. തീർഥാടനടൂറിസത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം കൊട്ടാരക്കരയിൽ നിന്നും ഗുരുവായൂരിലേക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് സർവീസ് നടത്തും. എല്ലാ പ്രമുഖ ആരാധനാലയങ്ങളിലേക്കും ബജറ്റ് ടൂറിസം സർവീസ് ആരംഭിച്ചിട്ടുണ്ട്. പത്തനാപുരം കൊട്ടാരക്കര വഴി ആറ്റാൻകരയ്ക്ക് ബസ് സർവീസ് നടത്താൻ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി കരാറിൽ ഏർപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ജയൻ, എം.ജിയാസുദ്ദീൻ, വാർഡ് അംഗങ്ങളായ റഹ്മത്ത് ദിലീപ്, ഫാറൂഖ് മുഹമ്മദ്, പത്തനാപുരം സർവീസ് ബാങ്ക് പ്രസിഡന്റ് ഷൗബീല ഷാജഹാൻ, കെഎസ്ആർടിസി ജീവനക്കാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags