കൊല്ലം ജില്ലാ പവർ ലിഫ്റ്റിങ്ങ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വവിദ്യാപീഠം ചാമ്പ്യന്മാർ
പരവൂർ (കൊല്ലം): കൊല്ലം ജില്ലാ പവർ ലിഫ്റ്റിങ്ങ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അമൃത വിശ്വവിദ്യാപീഠം ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഏഴ് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും നേടിയാണ് അമൃത വിശ്വവിദ്യാപീഠം ഓവറോൾ കിരീടം സ്വന്തമാക്കിയത്.
tRootC1469263">പവർ ലിഫ്റ്റിങ്ങ് അസോസിയേഷൻ സെക്രട്ടറി ഓമനക്കുട്ടൻ, പ്രസിഡന്റ് ഹേമചന്ദ്രൻ എന്നിവരുടെ കയ്യിൽ നിന്നും അമൃത വിശ്വവിദ്യാപീഠം ഫിറ്റ്നസ് ആന്റ് സ്ട്രെങ്ത്തനിങ് സ്പോർട്സ് വിഭാഗം മേധാവി ബിജേഷ് ചിറയിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സീനിയർ വിഭാഗത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ കായികാധ്യാപികയായ അജീഷ സ്വർണവും, ജൂനിയർ വിഭാഗത്തിൽ വിദ്യാർത്ഥികളായ ശശാങ്ക്, ശിവാനന്ദ്, ആര്യൻ, സാധിക, അർഷിദ, ശ്രീലക്ഷ്മി എന്നിവർ സ്വർണവും, ഇവാൻ ബിനു, അഗ്രജ്, അഭിജിത്ത്, ഗോവിന്ദ് എന്നിവർ വെള്ളിയും, മിഥുൻ വെങ്കലവും സ്വന്തമാക്കി.
സീനിയർ വിഭാഗത്തിൽ മത്സരിച്ച അജീഷ, ജൂനിയർ വിഭാഗത്തിൽ മത്സരിച്ച സാധിക എന്നിവരെ മികച്ച ലിഫ്റ്റർമാരായും തിരഞ്ഞെടുത്തു. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്നസ് ആന്റ് സ്ട്രെങ്ത്തനിങ് സ്പോർട്സ് വിഭാഗം അധ്യാപകരായ വിവേക് വാവച്ചൻ, യഥുരാജ്, അജീഷ എന്നിവരാണ് പരിശീലകർ.
.jpg)


