കൊല്ലം ജില്ലാ സര്‍ക്കാര്‍ വക്കീല്‍ നിയമനം
കൊല്ലം : ജില്ലാ സര്‍ക്കാര്‍ വക്കീല്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ജില്ലാ സര്‍ക്കാര്‍ വക്കീല്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷകപരിചയമുള്ളതും 60 വയസ് പൂര്‍ത്തിയാകാത്തതുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം, അപേക്ഷകന്റെ/അപേക്ഷകയുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍-തീയതി, പ്രവൃത്തിപരിചയം, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത/പ്രവൃത്തിപരിചയം, ജനനതീയതി തെളിയിക്കുന്ന രേഖകളും എസ്.എസ്.എല്‍.സി, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. എല്ലാ കോടതികളിലേക്കും ഒരു അപേക്ഷമതി, പ്രത്യേക കോടതികളിലേക്ക് പരിഗണിക്കാന്‍ അതതിന്റെ പേര് ഉള്‍പ്പെടുത്തണം. ഫോണ്‍: 0474 2793473.
.jpg)

