സർക്കാരിന്റെ വികസനക്ഷേമപ്രവർത്തനങ്ങൾക്ക് ജനാഭിപ്രായത്തിന് മുൻഗണന : കൊല്ലം ജില്ലാ കലക്ടർ

KOLLAM GovtDevelopment and welfare work

കൊല്ലം : സർക്കാരിന്റെ വികസനക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ചും അതിന്റെ തുടർച്ചയ്ക്കായുള്ള  പൊതുജനാഭിപ്രായവും തേടുന്നതിന് മുൻഗണന നൽകി സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ജില്ലയിൽ പുരോഗമിക്കുന്നുവെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ്. പരിപാടിയുടെ സംസ്ഥാനതല സംഘാടകസമിതി അംഗമായ ടി. പി. സുധാകരന്റെ സാന്നിധ്യത്തിൽ ചേമ്പറിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കവെയാണ് വിലയിരുത്തൽ.‌

tRootC1469263">

നാടിന്റെ പുരോഗതിമുൻനിർത്തിയുള്ള പരിപാടിയുടെ നടത്തിപ്പിനായി പരിശീലനം നേടിയ ആറായിരത്തിലധികം പേരാണ് രംഗത്തുള്ളത്. വീടുകളിലേക്കെത്തി വിവരശേഖരണം നടത്തുന്ന പ്രവർത്തനം മികച്ചനിലയിലാണ് തുടങ്ങിയത്. ഗൃഹസന്ദർശനം വരുംദിവസങ്ങളിലും തുടരും. ഫെബ്രുവരി 28നുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുന്ന നിലയ്ക്കാണ് സംഘാടനം. ഓരോ നിയോജകമണ്ഢലവും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനം പഞ്ചായത്ത്തലത്തിലേക്ക് വികേന്ദ്രീകരിച്ചാണ് വീടുകൾ ഉൾപ്പടെയുള്ള വാസസ്ഥലങ്ങളിലേക്ക് സർക്കാരിനെ പ്രതിനിധീകരിച്ച് കർമസേനാംഗങ്ങൾ എത്തുന്നത്. ജനങ്ങൾ പൊതുവിൽ നല്ലരീതിയിൽ സഹകരിക്കുന്നു. മികവുറ്റ നിർദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് ലക്ഷ്യമാക്കി നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനുവരി 12 ന് പ്രത്യേകയോഗങ്ങൾ ചേരും. പഞ്ചായത്ത്തലത്തിലുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് ജില്ലാ നിർവാഹക സമിതി അംഗങ്ങളുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ എന്നും ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലാതല കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത്കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് സുബോധ്, ജില്ലാതല നിർവാഹക സമിതി അംഗങ്ങളായ പി അനിൽകുമാർ, ആർ വിമൽചന്ദ്രൻ, എസ് ഐസക്, അസംബ്ലി മണ്ഡലതല ചാർജ് ഓഫീസർമാരായ വി വിജുകുമാർ, സി ശിവശങ്കരപ്പിള്ള, ജി വൈശാഖ്, വി മനോജ്, എസ് അജയരാജ്, ജി ദീപു, എം ഷഹീർ, സജി തോമസ്, കർമസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags