പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് : കൊല്ലം ജില്ലാ കലക്ടർ
Dec 3, 2025, 20:05 IST
കൊല്ലം : തദ്ദേശതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് ജില്ലയിലെ 61 ബൂത്തുകൾ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കർശനസുരക്ഷാക്രമീകരണം സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ഇവിടങ്ങളിൽ വെബ്കാസ്റ്റിംഗ്-വിഡിയോഗ്രാഫി സംവിധാനം ഏർപ്പെടുത്തുകയാണ്. നിരന്തരനിരീക്ഷണത്തിനായാണ് സാങ്കേതികസംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത്. സുഗമമായ തിരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാതല കണ്ട്രോൾ-മോണിറ്ററിങ് സെൽ രൂപീകരിച്ചതായും വ്യക്തമാക്കി.
tRootC1469263">.jpg)


