അനധികൃത പ്രചാരണരീതികൾക്കെതിരെ കർശന നടപടി ; തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം: 25263 പ്രചാരണസാമഗ്രികൾ നീക്കി: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

 കൊല്ലം : തിരഞ്ഞെടുപ്പ്   പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പ്രചാരണസാമഗ്രികൾ നീക്കംചെയ്യുന്നത് കൂടുതൽ ഊർജിതമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകൾ 25263 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു.പൊതുസ്ഥലങ്ങളിലും  സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയില്ലാതെസ്ഥാപിക്കുന്നവയും വരുംദിവസങ്ങളിലും മാറ്റും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച 77 പോസ്റ്ററുകൾ, 23 ഇതര വസ്തുക്കൾ ഉൾപ്പടെ 100 പ്രചാരണസാമഗ്രികളും പൊതുസ്ഥലങ്ങളിലുള്ള 20 ചുവരെഴുത്തുകളും 18914 പോസ്റ്ററുകളും 1005 ബാനറുകളും 5224 മറ്റ്പ്രചാരണവസ്തുക്കളും ഉൾപ്പടെയാണ് നീക്കം ചെയ്തതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

ആകെ 12 സ്‌ക്വാഡുകളാണ് രംഗത്ത്. എ ഡി എം ടി കെ വിനീതിനാണ്  ഏകോപന ചുമതല.  പൊതുജനങ്ങൾക്ക് പെരുമാറ്റചട്ടലംഘനവിവരങ്ങൾ സ്‌ക്വാഡുകളെ അറിയിക്കാം- അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസർ, ഡിസ്ട്രിക്ട് എസ് സി ഡെവലപ്മെന്റ് ഓഫീസ്, ഫോൺ: 9895921229. അസംബ്ലിതല നമ്പരുകൾ സ്‌ക്വാഡ് ചാർജ് ഓഫീസർമാരുടെ വിവരങ്ങൾ- കരുനാഗപ്പള്ളി: ജൂനിയർ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഫോൺ: 9496819789, ചവറ: അസിസ്റ്റന്റ് സെക്രട്ടറി, നീണ്ടകര ഗ്രാമ പഞ്ചായത്ത്, ഫോൺ: 8281733137, കുന്നത്തൂർ: അസിസ്റ്റന്റ് സെക്രട്ടറി, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, ഫോൺ: 9446590944, കൊട്ടാരക്കര: ജോയിന്റ് ബി ഡി ഒ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. ഫോൺ: 9961976772, പത്തനാപുരം: ഐ സി ഡി എസ് സുപ്പർവൈസർ, ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസ്, കൊട്ടാരക്കര ഫോൺ: 9744387382, പുനലൂർ: ജൂനിയർ സൂപ്രണ്ട്, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസ്, പുനലൂർ, ഫോൺ: 9605371307, ചടയമംഗലം: എക്സ്റ്റൻഷൻ ഓഫീസർ, വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്, ഫോൺ: 9995307101, കുണ്ടറ: ജൂനിയർ സൂപ്രണ്ട്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, ഫോൺ: 7510877660, കൊല്ലം: ഡെപ്യൂട്ടി തഹസിൽദാർ, കെ എസ് എഫ് ഇ, കൊല്ലം ഫോൺ: 9495434517, ഇരവിപുരം: ജൂനിയർ സൂപ്രണ്ട്, പേരയം ഗ്രാമ പഞ്ചായത്ത്, ഫോൺ: 9447062167, ചാത്തന്നൂർ: ജോയിന്റ് ബി ഡി ഒ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഫോൺ: 9947015623.

Tags