നാമനിർദ്ദേശപത്രിക സമർപ്പണത്തിനുള്ള നടപടിക്രമം പാലിക്കണം : കൊല്ലം ജില്ലാ കലക്ടർ
കൊല്ലം :നിശ്ചിത മാനദണ്ഡങ്ങൾപാലിച്ച് നാമനിർദ്ദേശപത്രിക സമർപ്പണ നടപടികൾ പൂർത്തിയാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്.
നാമനിർദേശ പത്രികകൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വരണാധികാരി/ ഉപവരണാധികാരിക്ക് നവംബർ 14 മുതൽ 21 വരെ രാവിലെ 11 നും വൈകുന്നേരം 3 നും മധ്യേ സമർപ്പിക്കാം. നാമനിർദേശ പത്രികയും അനുബന്ധ ഫോമുകളും അതത് വരണാധികാരി/ ഉപവരണാധികാരിയുടെ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി മൂന്ന് സെറ്റ് ഫോം വരെ സമർപ്പിക്കാം.
tRootC1469263">* ഫോം 2 ൽ ഉള്ള നാമനിർദേശപത്രികയോടൊപ്പം ഫോം 2A കൂടി സമർപ്പിക്കണം.
നാമനിർദേശ കൃത്യമായി പൂരിപ്പിച്ച് സ്ഥാനാർഥി, സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യുന്ന ആൾ എന്നിവർ ഒപ്പിട്ടിരിക്കണം.
* സ്ഥാനാർഥി താൻ മത്സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡ് /ഡിവിഷനിലെ വോട്ടർ ആയിരിക്കണം. മറ്റ് വാർഡ് /ഡിവിഷനിൽ ആണ് മത്സരിക്കുന്നതെങ്കിൽ പേര് ഉൾപ്പെട്ട വോട്ടർപട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
* സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യുന്ന ആൾ അതെ വാർഡ് /ഡിവിഷനിലെ വോട്ടർ ആയിരിക്കണം .
* നാമനിർദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന ഫോം 2A യിൽ സ്ഥാനാർത്ഥിയുടെ സ്വത്ത്, ആസ്തി ബാധ്യത, കേസ് ഉണ്ടെങ്കിൽ വിവരം ഉൾപ്പെടെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്
നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെച്ച തുകയുടെ രസീത് ഹാജരാക്കണം . സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക: ഗ്രാമപഞ്ചായത്ത് -2000 രൂപ, ബ്ലോക്ക് പഞ്ചായത്ത് -4000 രൂപ, ജില്ലാ പഞ്ചായത്ത് -5000 രൂപ, മുൻസിപ്പാലിറ്റി -4000 രൂപ, കോർപ്പറേഷൻ -5000 രൂപ എന്നിങ്ങനെയാണ്. തുക ഇപ്പോൾ കെ-സ്മാർട്ട് വഴിയും അടയ്ക്കാം.
* പട്ടിക ജാതി / പട്ടിക വർഗ്ഗ സംവരണ സീറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നാമനിർദേശ പത്രികയോടൊപ്പം ഹാജരാക്കണം .
* പട്ടിക ജാതി / പട്ടിക വർഗ്ഗത്തിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾക്ക് കെട്ടി വെക്കേണ്ടുന്ന തുകയിൽ 50 % ഇളവ് ലഭിക്കും. ജനറൽ സീറ്റിൽ മത്സരിക്കുന്ന പട്ടിക ജാതി / പട്ടിക വർഗ്ഗ സ്ഥാനാർത്ഥികൾ ഇളവ് ആവശ്യമുണ്ടെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം .
*നാമനിർദേശ പട്ടിക സമർപ്പിക്കുന്ന അവസരത്തിൽ സ്ഥാനാർത്ഥികൾ വരണാധികാരി/ ഉപവരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ എടുക്കേണ്ടതാണ്. നാമനിർദേശം സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥിക്ക് ഹാജരാകാൻ പറ്റിയില്ലെങ്കിൽ സ്ഥാനാർഥി ഗസറ്റഡ് ഓഫീസർ തുടങ്ങി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ മുൻപാകെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ എടുത്ത് സാക്ഷ്യപ്പെടുത്തി ഹജരാക്കണം.
* അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ചിഹ്നം അനുവദിക്കുന്നതിനായി അതത് രാഷ്ട്രീയ പാർട്ടികളുടെ ചുമതലപ്പെടുത്തിയ ഭാരവാഹിയുടെ കത്ത് ഹാജരാക്കണം .
* സ്ഥാനാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഫോം N 42 വിൽ ഹാജരാക്കണം.
* ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേക്കുള്ള നോമിനേഷനുകൾ വരണാധികാരിയായ ജില്ലാകലക്ടർ മുമ്പാകെയോ ഉപവരണാധികാരിയായ എഡിഎം മുമ്പാകെയോ സമർപ്പിക്കാം.
* പത്രിക സമർപ്പണ സമയത്തു സ്ഥാനാർത്ഥി ഉൾപ്പെടെ 5 പേർക്ക് പങ്കെടുക്കാം എന്നും അറിയിച്ചു.
.jpg)


