തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾക്കെതിരെ കർശന നടപടി : കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas


കൊല്ലം :  തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ബി.എൽ.ഒ മാരെ ആക്രമിക്കുന്നുവെന്ന് വ്യാജ വാർത്തകൾ പ്രചരിക്കുന്നു.   സമയബന്ധിതമായി ഏറ്റെടുത്ത ജോലി പൂർത്തിയാക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നത്. അവരുടെ ജോലിതടസപ്പെടുത്തുന്നത് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകൾ പ്രകാരം 10 വർഷം വരെ തടവ്‌ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 

tRootC1469263">

സമാനമാണ് ജോലിതടസപ്പെടുത്തുംവിധം സൃഷ്ടിക്കുന്ന തെറ്റായ വാർത്തകളും. ഈ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ, ടെലിവിഷൻ, ഇതര മാധ്യമങ്ങളുടേയും നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക സംവിധാനം പ്രവർത്തിക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം പൊലിസിന്റെ  സൈബർ വിഭാഗം നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. എന്യൂമറേഷൻ കലക്ഷൻ സെന്ററുകളിൽ പൊലിസിന്റെ നിരീക്ഷണവും ആവശ്യമായ ഇടപെടലും ഉണ്ടാകും.  ഇ.ആർ.ഒ. മാർ, ബൂത്ത് ലെവൽ ഓഫീസർമാർക്കും സംരക്ഷണം ഉറപ്പാക്കണം എന്നും നിർദേശിച്ചു. ചേമ്പറിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ. സി. പി. പ്രദീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി റെജി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ. സുരേഷ് എന്നിവർ പങ്കെടുത്തു.

Tags