മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്: കൊല്ലം ജില്ലാ കലക്ടർ
Updated: Aug 5, 2026, 19:38 IST
കൊല്ലം : തീരപ്രദേശത്ത് ഓഗസ്റ്റ് 8 വരെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമാകും.
കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെ ഉയർന്നേക്കാം. ജാഗ്രതനിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
.jpg)

