ഉത്സവ ആഘോഷങ്ങൾക്ക് സുശക്തസുരക്ഷ: കൊല്ലം ജില്ലാ കലക്ടർ

ONAM KOLLAM

കൊല്ലം : പ്രാദേശിക ക്ഷേത്രോത്സവങ്ങൾ, ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ എന്നിവയ്ക്ക് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്. സാമുദായിക സൗഹാർദയോഗത്തിൽ അധ്യക്ഷയായ ജില്ലാ കലക്ടർ സ്വകാര്യ-പൊതുപരിപാടികളിൽ ആൾക്കൂട്ടനിയന്ത്രണസംവിധാനങ്ങളും കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചു.

 ഡി.ടി.പി.സിയുടെ ഓണാഘോഷകേന്ദ്രങ്ങളിൽ സുരക്ഷാ-നിരീക്ഷണ ക്രമീകരണങ്ങൾ കുറ്റമറ്റനിലയിലാണ് ഒരുക്കേണ്ടത്. ഓണം-നബിദിനങ്ങളിലെ ഘോഷയാത്രകൾക്ക് പ്രത്യേക സുരക്ഷയും അനിവാര്യം.  ആഘോഷപരിപാടികൾക്കിടയിലെ നിയമലംഘങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും.  

ട്രാഫിക് ബോധവത്കരണം സംബന്ധിച്ച് ഗതാഗതവകുപ്പ് തയ്യാറാക്കിയ ലഘുവിഡിയോകൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം. ദേശീയപാതയിൽ പുന:ക്രമീകരിച്ച ബസ്‌സ്റ്റോപുകൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നത് പോലീസ് ഉറപ്പാക്കണമെന്നും നിർദേശം നൽകി. സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത, ഇതര ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags