ഉഷ്ണകാല പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം : ഉഷ്ണകാല പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന്   ജില്ലാ കലക്ടർ എൻ.ദേവിദാസ്. വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട്കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങൾ, തീപിടുത്തങ്ങൾ എന്നീ സാഹചര്യങ്ങൾ വിലയിരുത്തി അതീവ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചു.   എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. വിപുലവും ഊർജിതവുമായ പൊതുജനക്യാമ്പയിനും നടത്തണം.

tRootC1469263">

  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ്ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷ നൽകാൻആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം. പരീക്ഷഹാളുകളിൽ വായുസഞ്ചാരവും കുടിവെള്ളലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്‌ക്കുകൾ  പ്രവർത്തനയോഗ്യമാക്കുകയും   ആവശ്യമെങ്കിൽ കൂടുതൽ   സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേ• ഉറപ്പു വരുത്തണം. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷികവിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും  നിർദേശിച്ചു.
എ.ഡി.എം ജി. നിർമൽകുമാർ, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികൾ, ഇതരവകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags