പോസ്റ്റൽ വോട്ടിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്കായി വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററുകളും (വി എഫ് സി) അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കായി പോസ്റ്റൽ വോട്ടിംഗ് സെന്ററുകളും (പി വി സി) സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഇതര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കായി ഒരു ഡെസിഗ്‌നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററും ജില്ലയിൽ പ്രവർത്തിക്കും.
അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട (എ വി ഇ എസ്) ഉദ്യോഗസ്ഥർക്ക് സ്വന്തം മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ ഇന്ന് (ഏപ്രിൽ ഒന്ന്) മുതൽ ആറ് വരെ വോട്ട് ചെയ്യാം. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. മുൻകൂട്ടി ഫോം 12 ഡി അപേക്ഷ നൽകിയവർക്കാണ് ഈ സൗകര്യം. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽവോട്ടിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ചുവടെ: ചടയമംഗലം- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചടയമംഗലം, ചാത്തന്നൂർ- മിനി സിവിൽ സ്റ്റേഷൻ ചാത്തന്നൂർ, ചവറ- ബേബി ജോൺ മെമ്മോറിയൽ സർക്കാർ കോളേജ് ചവറ, ഇരവിപുരം- ശ്രീനാരായണ കോളജ് (മെൻസ്) കൊല്ലം, കരുനാഗപ്പള്ളി- ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ് കരുനാഗപ്പള്ളി, കൊല്ലം- സർക്കാർ മോഡൽ എച്ച് എസ് ഫോർ ഗേൾസ് കൊല്ലം, കൊട്ടാരക്കര- സർക്കാർ മോഡൽ നഴ്‌സറി സ്‌കൂൾ, കൊട്ടാരക്കര (കൊട്ടാരക്കര സർക്കാർ ബോയ്സ് എച്ച് എസ്- എച്ച് എസ് എസ് പരിസരം), കുണ്ടറ- എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂർ, കുന്നത്തൂർ- ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ് ശാസ്താംകോട്ട, പത്തനാപുരം- മൗണ്ട് ടാബോർ ട്രെയിനിംഗ് കോളേജ്, പത്തനാപുരം, പുനലൂർ- സർക്കാർ എച്ച് എസ് എസ് പുനലൂർ.
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായി ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ പരിശീലന കേന്ദ്രങ്ങളിലും ഏപ്രിൽ എട്ടിന് വിതരണ കേന്ദ്രങ്ങളിലും വോട്ട് ചെയ്യാൻ സൗകര്യമുണ്ടാകും. കരുനാഗപ്പള്ളി മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും എട്ടിന് ലോർഡ്സ് പബ്ലിക് സ്‌കൂളിലും വോട്ട് ചെയ്യാം. ചവറ മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജിലും എട്ടിന് കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലുമാണ് സൗകര്യം. കുന്നത്തൂർ മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ വോട്ട് രേഖപ്പെടുത്താം. കൊട്ടാരക്കര മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ഇ ടി സി കോമ്പൗണ്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എട്ടിന് കൊട്ടാരക്കര സർക്കാർ ബോയ്സ് എച്ച് എസ് എസിലും വോട്ട് ചെയ്യാം. പത്തനാപുരം മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ മൗണ്ട് ടാബോർ ട്രെയിനിംഗ് കോളേജിലും എട്ടിന് സെന്റ് സ്റ്റീഫൻസ് എച്ച് എസ് എസിലും വോട്ട് ചെയ്യാം.
പുനലൂർ മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ നെല്ലിപ്പള്ളി സർക്കാർ പോളിടെക്നിക് കോളേജിലും എട്ടിന് പുനലൂർ സർക്കാർ എച്ച് എസ് എസിലും വോട്ട് ചെയ്യാം. ചടയമംഗലം മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ കൊട്ടാരക്കര കിലയിലും ഏപ്രിൽ എട്ടിന് കൊട്ടാരക്കര സർക്കാർ ബോയ്സ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് സൗകര്യം. കുണ്ടറ മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ കരിക്കോട് ടി കെ എം ആർട്‌സ് കോളേജിലും എട്ടിന് കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് ചെയ്യാം. കൊല്ലം മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലും എട്ടിന് ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്താം. ഇരവിപുരം മണ്ഡലത്തിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ കൊല്ലം എസ് എൻ കോളേജ് ഫോർ മെൻസിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലും സൗകര്യമുണ്ടാകും. ചാത്തന്നൂർ മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ കൊല്ലം എസ് എൻ വനിതാ കോളേജിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പോളിംഗ് ഇതര ഡ്യൂട്ടിയുള്ളവർക്കായി കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ സർക്കാർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെസിഗ്‌നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയുള്ള തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഇവിടെ വോട്ട് രേഖപ്പെടുത്താം.
പോസ്റ്റൽ വോട്ടിനായി ഫോറം 12 ൽ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട് ആണ്. കലക്ടറേറ്റിലെ ജില്ലാതല ക്ലിയറൻസ് സെന്റർ (ഡി എൽ സി സി), വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ ഓഫീസുകൾ, പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെയും വോട്ടർ ഐ ഡി കാർഡിന്റെയും പകർപ്പുകൾ നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.
.jpg)


