പൊതുസ്ഥലങ്ങളിലും സർക്കാർസ്ഥാപനങ്ങളിലും പ്രചാരണസാമഗ്രികൾ പാടില്ല: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : പൊതുസ്ഥലങ്ങളിലും സർക്കാർസ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ. വിപുലമായ പ്രചാരണ പരിപാടികളുടെപശ്ചാത്തലത്തിലാണ് ചട്ടലംഘനം വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നത്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പാടില്ല.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളഇടങ്ങളിൽ പ്രചാരണസാമഗ്രികൾ പതിക്കുന്നതിനും പ്രത്യേകനിബന്ധനകളുണ്ട്-സ്ഥലഉടമയിൽനിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങണം, അനുമതിപത്രത്തിന്റെ പകർപ്പ് മൂന്ന് ദിവസത്തിനുള്ളിൽ അതത് നിയോജകമണ്ഡലത്തിലെ വരണാധികാരിയുടെ ഓഫീസിൽ സമർപിക്കണം, അല്ലാത്തവ നീക്കംചെയ്യും. അനധികൃതമായിസ്ഥാപിക്കുന്ന ബോർഡുകളും തോരണങ്ങളും നീക്കംചെയ്യുന്നതിന്റെ ചിലവ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഈടാക്കുമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.
.jpg)


