സെൻസസിന്റെ പശ്ചാത്തലപ്രവർത്തനങ്ങളിൽ മികച്ച പുരോഗതി: കൊല്ലം ജില്ലാ കലക്ടർ
May 23, 2026, 21:19 IST
കൊല്ലം : സെൻസസിന്റെപശ്ചാത്തല പ്രവർത്തനങ്ങൾ മികച്ച നിലയിൽ ജില്ലയിൽ തുടരുന്നുവെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ എൻ. ദേവീദാസ് വിലയിരുത്തി. പ്രവർത്തനപുരോഗതി വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിൽ സമയനിഷ്ഠയോടെ ചുമതലകൾ നിർവഹിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിവരശേഖരണത്തിന് മുന്നോടിയായുള്ള 'ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ' (എച്ച്.എൽ.ബി.) രൂപീകരണം സെൻസസ് പോർട്ടലിൽ വേഗത്തിൽ പൂർത്തിയാക്കണം. സാങ്കേതികതടസങ്ങൾപരിഹരിക്കാൻ താലൂക്ക് ആസ്ഥാനങ്ങളിൽ സൗകര്യമൊരുക്കി. എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കും. പരിശീലനകേന്ദ്രങ്ങൾ സജ്ജമാക്കാൻ ചാർജ് ഓഫീസർമാർമാരെ ചുമതലപ്പെടുത്തി.
.jpg)

