ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും: കൊല്ലം ജില്ലാ കലക്ടർ

KOLLAM

കൊല്ലം : ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധിപീസ് ഫൗണ്ടേഷന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ് പറഞ്ഞു. ഗാന്ധിജയന്തിദിനാഘോഷം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ഒക്ടോബർ രണ്ടിന് ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം, സർവമതപ്രാർഥന,  ഐക്യദാർഢ്യപ്രതിജ്ഞ, പദയാത്ര എന്നിവ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. 

രാവിലെ 7.15ന് ചിന്നക്കട റെസ്റ്റ് ഹൗസ് ജംങ്ഷനിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ ജില്ലയിലെ  സ്‌കൂൾ,കോളേജ് വിദ്യാർഥികൾ,  എൻ സി സി, എസ് പി സി കേഡറ്റുകൾ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എൻ എസ് എസ് വോളണ്ടിയർമാർ,  ഹരിതകർമസേന, സന്നദ്ധസംഘടന പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരടക്കം ആയിരത്തിലധികം പേർ പങ്കെടുക്കും. ഗാന്ധി പാർക്കിൽ പദയാത്ര സമാപിച്ചശേഷം ഹാരാർപ്പണവും  പൊതുസമ്മേളനവും നടക്കും. മന്ത്രിമാർ, എം പി, എം എൽ എമാർ, മറ്റു ജനപ്രതിനിധികൾ, സാമൂഹികസാംസ്‌കാരിക സംഘടനപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.യോഗത്തിൽ എ ഡി എം എസ്.സജീദ്, സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ പോൾ മത്തായി, സെക്രട്ടറി ജി ആർ കൃഷ്ണകുമാർ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags