പോളിങ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് ഇ-ഡ്രോപ്പ് വെബ്‌സൈറ്റിൽ : കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിന്റെഭാഗമായി വിവിധ പോളിംഗ്ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകളായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-ഡ്രോപ്പ് വെബ്‌സൈറ്റിൽ https://www.edrop.sec.kerala.gov.in നിയമനഉത്തരവുകൾ ലഭ്യമാണ് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമുള്ള പരിശീലനകേന്ദ്രം, തീയതി, സമയം ഉൾപ്പെടെയുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിതദിവസം പരിശീലനത്തിൽപങ്കെടുക്കാൻകഴിയാത്തവർ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ തൊട്ടടുത്ത ദിവസംപങ്കെടുക്കണം. നവംബർ 25 മുതൽ 28 വരെ വിവിധ തീയതികളിൽ 10 മുതൽ ഒന്ന്, രണ്ട് മുതൽ അഞ്ച് എന്നിങ്ങനെ രണ്ട് ഷെഡ്യൂളുകളായാണ് പരിശീലനം. ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന ഒ.ടി.പി പരിശോധിച്ച് ഇ-ഡ്രോപ്പ് പോർട്ടലിൽ യൂസർ ഐഡിയും പാസ്‍വേർഡും നൽകി ഉത്തരവ് ഡൗൺലോഡ്‌ചെയ്യാം എന്നും വ്യക്തമാക്കി.
.jpg)


