വിവരങ്ങൾ സമയബന്ധിതമായി സെൻസസ് പോർട്ടലിൽ നൽകണം: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : സെൻസസ് 2027ന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സമയബന്ധിതമായി സെൻസസ് പോർട്ടലിൽ നൽകുന്നതിൽ വീഴ്ചവരുത്തരുതെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ ആനി ജൂലാ തോമസ്. ഓൺലൈൻ യോഗംചേർന്ന് പ്രവർത്തനപുരോഗതി വിലയിരുത്തകയായിരുന്നു. വിവരശേഖരണത്തിനായി രൂപീകരിച്ച വീടുകളുടെ സമാഹാരമായ എച്ച് എൽ ബികളിലെ വിവരശേഖരണം 40 ശതമാനത്തിൽ താഴെ ചിലഇടങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് കർശന നിർദേശം.
വിവരശേഖരണനിരക്ക് കുറവായ മേഖലകളിലെ എന്യൂമറേറ്റർമാരുടെ പ്രവർത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ചാർജ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണം. പ്രവർത്തനം പിന്നിലായ ഇടങ്ങളിൽ ചാർജ് ഓഫീസർമാർ, സൂപ്പർവൈസർമാർ എന്നിവർ ഫീൽഡ്തല പരിശോധനകൾ നടത്തണം. ഇനിയും പോർട്ടലിൽ വിവരങ്ങൾ നൽകാത്തവർ 27നുള്ളിൽ വിവരങ്ങൾ നൽകണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. എ.ഡി.എം, സെൻസസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

