വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജില്ലാ കലക്ട്രേറ്റിൽ ഹെൽപ് ഡെസ്ക്; കലക്ടർ ഉദ്ഘാടനം ചെയ്തു
കൊല്ലം : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക എന്റോൾമെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലാ കലക്ട്രേറ്റിൽ പ്രത്യേക ഹെൽപ് ഡെസ്ക് കലക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ഈ മാസം 31 വരെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് അവസരമുണ്ടാകും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഹെൽപ് ഡെസ്ക് വഴി അപേക്ഷ നൽകാം.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം. കലക്ട്രേറ്റിലെ ഹെൽപ് ഡെസ്കിന് പുറമെ എല്ലാ വില്ലേജുകളിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഫാത്തിമത് സുമയ്യ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് ജാസിം എ തുടങ്ങിയവർ ഹെൽപ് ഡെസ്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
.jpg)


