സീതാംഗോളി ഗവ. ഐടി.ഐ യിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Aug 7, 2026, 19:50 IST
കാസർഗോട് : സീതാംഗോളി ഗവ. ഐടി.ഐ യിലേക്ക് ഡി സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (ഈഴവ) നിയമനത്തിനുള്ള കൂടിക്കാഴ്ച്ച പത്തിന് രാവിലെ 10.30 ന് ഐ.ടി.ഐയില്‍ നടക്കും. ഈഴവ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ത്രിവല്‍സര ഡിപ്ലോമ. അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും /എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍ - 04998 245099.
.jpg)

