മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം: കൊല്ലം ജില്ലാ കലക്ടർ
Jul 15, 2026, 19:04 IST
കൊല്ലം : തീരദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.
ഇന്ന് മുതൽ 18 വരെ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരിപ്രദേശം, അറബിക്കടലിലെ മധ്യ-വടക്ക്-തെക്ക്പടിഞ്ഞാറൻ സമുദ്രമേഖലകൾ, സോമാലിയ, ഒമാൻ തീരങ്ങൾ, തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന സമുദ്രമേഖലകൾ, ഗുജറാത്ത് തീരം, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ പോകരുതെന്നും ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
.jpg)

