കൊല്ലം ജില്ലയിൽ 4,53,000 കുടിവെള്ള കണക്ഷൻ നൽകി

pipe water

കൊല്ലം : ജില്ലയിൽ ഗ്രാമീണമേഖലയിൽ ജലജീവൻ മിഷൻ മുഖേന നൽകിയത് 4,53,000 കുടിവെള്ള കണക്ഷനുകൾ. ജില്ലാ കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ജലശുചിത്വ സമിതി യോഗത്തിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി. നെടുവത്തൂരിലെ പുല്ലാമലയിൽ സ്ഥാപിക്കേണ്ട ജലസംഭരണിക്ക് സ്ഥലം വിട്ട് നൽകുന്നതിന് നടപടി സ്വീകരിക്കും. 

tRootC1469263">

കെആർഎഫ്ബിയുടെ അധീനതയിലുള്ള വെറ്റമുക്ക്- തേവലക്കര റോഡിൽ ഫെബ്രുവരി ഒന്നിനകം പൈപ്പ് ലൈൻ ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കാൻ നിർദേശിച്ചു. നെടുമ്പന പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീൻ ലബ്ബ, കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്.സന്തോഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags