ഡിജിറ്റല്‍ റീസര്‍വ്വേ: കൊല്ലം ജില്ലയിലെ പുരോഗതി വിലയിരുത്തി

kollamDigitalResurvey

കൊല്ലം :  സംസ്ഥാനത്തെ  ഭൂമി സംബന്ധമായ വിവരങ്ങളും രേഖകളും സര്‍വ്വേ നടപടികളും ഡിജിറ്റല്‍വല്‍ക്കരിക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ  ജില്ലയിലെ പുരോഗതി വിലയിരുത്തി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ നിലവിലെ പുരോഗതിയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും വിശദമാക്കി. 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി.  ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയത 1.31 ലക്ഷം പരാതികളില്‍ 63 ശതമാനവും 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പരിഹരിച്ചു. ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് ജില്ലയില്‍ നിന്ന് ലഭിച്ച 4374 പരാതികള്‍ തീര്‍പ്പാക്കി. 

 പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കാന്‍ 51 ഓളം ഡിജിറ്റല്‍ അപ്‌ഡേഷനുകള്‍ നടത്തി. വാര്‍ഡ്തല സഭകള്‍  കൂടുതല്‍ സജീവമാക്കണം. താഴെ തട്ടിലേക്ക് കൂടുതല്‍ പ്രചാരണപരിപാടികള്‍ നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സര്‍വ്വേ-ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പ്  ഡയറക്ടര്‍ ഡോ ജെ ഒ അരുണ്‍ അധ്യക്ഷനായി.  അഡിഷണല്‍ ഡയറക്ടര്‍ പി എസ് സതീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് എസ് ബിനു, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Tags