വികസന പദ്ധതികൾ ത്വരിതപ്പെടുത്തണം: കൊടിക്കുന്നിൽ സുരേഷ് എം പി

SURSHMP

കൊല്ലം : പ്രാദേശിക വികസനനിധി ഉപയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതികൾ വേഗത്തിലാക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എം പി.പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.  

മാവേലിക്കര മണ്ഡലത്തിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണഅപാകതകൾ പരിഹരിക്കണം. ഭരണാനുമതി ലഭിച്ച പദ്ധതികൾ ഉടൻ ആരംഭിക്കണം. ശാസ്താംകോട്ട കനതാർക്കുന്നം വാർഡിൽ കൊട്ടിക്കര പാലത്തിനുചേർന്നുള്ള ചുറ്റുമതിൽ നിർമാണം വേഗത്തിലാക്കണം. മഞ്ചമൺകോല-പുനലൂർ റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കും  കൊട്ടാരക്കര ഗാന്ധിനഗറിൽ അങ്കണവാടിയുടെ നിർമാണം ഉടനെ പൂർത്തിയാക്കും. വെട്ടിക്കവല മാർത്തോമാ എച്ച് എസ് എസിൽ ഓഡിറ്റോറിയത്തിലെ റൂഫിങ് പ്രവൃത്തികളും 68ആം നമ്പർ അങ്കണവാടിയുടെ നിർമാണവും ഉടൻ പൂർത്തിയാക്കണം.  
മണ്ഡലത്തിലെ വിവിധവിദ്യാലയങ്ങൾക്ക്  വാങ്ങി നൽകേണ്ട കംപ്യൂട്ടറുകൾ, വാഹനങ്ങൾ എന്നിവയുടെ വിതരണം പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പദ്ധതികളാണ്പരിഗണിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags