പെരുമാറ്റചട്ടലംഘനം : 90 ശതമാനം പരാതികളും പരിഹരിച്ചു : കൊല്ലം ജില്ലാ കലക്ടർ

kollamelectionmeeting
kollamelectionmeeting

കൊല്ലം : തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ 90 ശതമാനവും തീർപ്പാക്കിയതായി ചേമ്പറിൽ ചേർന്ന നിരീക്ഷണസമിതിയോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. അനധികൃതമായി സ്ഥാപിച്ച ബോർഡുകളെല്ലാം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് നിർദേശം നൽകി നീക്കം ചെയ്തു. പരാതിക്കാർക്ക് മറുപടി നൽകാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. സ്ഥാനാർഥിയായ സഹകരണസംഘം കലക്ഷൻ ഏജന്റ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വരണാധികാരിക്ക് നിർദേശം നൽകിയെന്നും വ്യക്തമാക്കി.

tRootC1469263">

കമ്മിറ്റി കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ എന്നിവർ പങ്കെടുത്തു.

Tags