ചന്ദനത്തോപ്പ് സര്‍ക്കാര്‍. ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍. ഐ.ടി.ഐ യില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക്, വയര്‍മാന്‍ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും. ജനറല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നാണ് നിയമനം (ഇതേ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.).
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ബിവോക് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട്‌വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക് അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സി യും 3വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് 10ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2712781.
.jpg)

