സെൻസസ് 2027 ; പകുതിയോളം വീടുകളിൽ വിവരശേഖരണം കഴിഞ്ഞു: കൊല്ലം ജില്ലാ കലക്ടർ

census

കൊല്ലം : ജില്ലയിൽ 42.19 ശതമാനം  വീടുകളിൽ  സെൻസസ് വിവരശേഖരണം പൂർത്തിയായി എന്ന് പ്രിൻസിപൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ്. 25 ശതമാനത്തിൽ താഴെയുള്ള വില്ലേജുകളിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ചാർജ് ഓഫീസർമാർക്ക് നിർദേശം നൽകി.  എന്യൂമറേറ്റർമാർ ശേഖരിക്കുന്നവിവരങ്ങൾ സൂപർവൈസർമാർ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം, ഇതിനുശേഷംമാത്രമാണ് പോർട്ടലിൽസമർപിക്കേണ്ടത്. ജൂലൈ 20നുള്ളിൽ വിവരങ്ങൾ ചാർജ് ഓഫീസർമാർ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. 

വിവരശേഖരണപ്രക്രിയ വേഗത്തിലാക്കി നിശ്ചിതസമയക്രമത്തിന് അനുസൃതമായി പൂർത്തീകരണത്തിലേക്കെത്താൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും സഹകരണം അനിവാര്യമാണെന്നും ജില്ലാ കലക്ടർ ഓർമിപ്പിച്ചു. ഓൺലൈൻ യോഗങ്ങൾ നടത്തിയാണ് സെൻസസിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നത്. എ.ഡി.എം ഉൾപ്പടെ ഇതര ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരും അവലോകനത്തിന് നേതൃത്വം നൽകുന്നു.  

Tags