സെൻസസ് 2027 ; കൊല്ലം ജില്ലയിലെ വിവരശേഖരണം 99 ശതമാനം പൂർത്തിയായി

census

കൊല്ലം : സെൻസസ് 2027മായി ബന്ധപ്പെട്ട വിവരശേഖരണം 99.31 ശതമാനവും പൂർത്തിയായെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ്.  പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിൽ കരുനാഗപ്പള്ളി, പരവൂർ, പുനലൂർ നഗരസഭകളിലും കുന്നത്തൂർ താലൂക്കിലും പൂർത്തിയായതായി അറിയിച്ചു. 

വിവരശേഖരണം 30നുള്ളിൽ പൂർത്തിയാക്കണമെന്നും സാങ്കേതികപ്രശനങ്ങൾ നേരിടുന്ന ഇടങ്ങളിൽ ഉദ്യോഗസ്ഥ ഏകോപനം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു. യോഗത്തിൽ സെൻസസ് ചാർജ് ഓഫീസർമാർ, അഡിഷണൽ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. 

Tags