ആയുർവേദ ദിനം: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം : 11ാമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും കൊല്ലം ബാർ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പ് ജില്ലാ കലക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നേത്ര പരിശോധന, രക്തപരിശോധന, അസ്ഥിസാന്ദ്രത പരിശോധന, പെരിഫറൽ ന്യൂറോപ്പതി പരിശോധന, ബോഡി മാസ് ഇൻഡക്സ് പരിശോധന തുടങ്ങിയ സേവനങ്ങൾ നൽകി.
ഉദ്ഘാടന ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ മിനി അധ്യക്ഷയായി. ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം ഐ ബോബി ആയുർവേദ ദിന സന്ദേശം നൽകി. ആയുർ ജി എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇ മനേഷ് കുമാർ, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ ബി ശ്രീകുമാർ, സെക്രട്ടറി അഡ്വ. ബോറിസ് പോൾ, ഭാരതീയ ചികിത്സ വകുപ്പ് ജൂനിയർ സൂപ്രണ്ട് എം എസ് ഹമീദ് എന്നിവർ പങ്കെടുത്തു.
.jpg)

