നിയമസഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ ഒമ്പതിന് കൊല്ലം ജില്ലയിൽ പൊതുഅവധി

public holiday

 
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനമായ  ഏപ്രിൽ ഒമ്പതിന് (വ്യാഴാഴ്ച) ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് പ്രഖ്യാപിച്ചു.  സ്വകാര്യസ്ഥാപനങ്ങളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയാണ് അവധി. 

ദിവസവേതനക്കാർക്കും താൽക്കാലികജീവനക്കാർക്കും ബാധകമാണ്. വോട്ടർമാർ ജോലിചെയ്യുന്നത് അവരുടെ മണ്ഡലത്തിന്പുറത്തുള്ള സ്ഥാപനത്തിലാണെങ്കിലും ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട് എന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

Tags