നിയമസഭ തിരഞ്ഞെടുപ്പ് ; വോട്ടെണ്ണലിന് ഉദ്യാഗസ്ഥ വിന്യാസം നടത്തി : കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂർത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ നടത്തിയ റാൻഡമൈസേഷനിലൂടെ ആകെ 1125 പേരെ നിയോഗിച്ചു. വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതിന് 660, പോസ്റ്റൽ ബാലറ്റ് 465 എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്.
നിയോഗിച്ചവർക്കുള്ളപരിശീലന കേന്ദ്രങ്ങൾ: മണ്ഡലം, പരിശീലനകേന്ദ്രം ക്രമത്തിൽ - കരുനാഗപ്പള്ളി, പുനലൂർ: ബിഷപ് കത്തലെനിക് കാമ്പസ് കൊല്ലം ബെൻസിഗർ നഴ്‌സിംഗ് കോളജിന് സമീപം. ചവറ: കലക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ. കുന്നത്തൂർ: ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം. കൊട്ടാരക്കര: ശ്രീനാരായണ വനിതാ കോളജ്, കൊല്ലം. പത്തനാപുരം: ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം. ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, ഇരവിപുരം: ട്രിനിറ്റി ലൈസിയം സ്‌കൂൾ, കൊല്ലം. ഓഡർ സോഫ്റ്റ് വെയറിൽ നിന്ന് അവരവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് ഡൗൺലോഡ് ചെയ്യാം.നിയോഗിച്ചവരെല്ലാം നിർബന്ധമായും ഏപ്രിൽ 28ന് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
.jpg)

