വാക്കുതർക്കം : സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ പൊളളലേറ്റു; ചികിത്സയിലായിരുന്ന ആൾ മരിച്ചു
കൊല്ലം: വാക്കുതർക്കത്തിനിടെ സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ പൊളളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘു(56) ആണ് മരിച്ചത്. ഓച്ചിറ ചങ്ങൻകുളങ്ങര പളളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലി കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ രഘു, പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആളിക്കത്തിയ തീ രഘുവിന്റെ ശരീരത്തിലേക്കും പടർന്നു. ഇരുവരും ആലപ്പുണ്ട വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)

