ആനി ജൂല തോമസ് കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റു
May 26, 2026, 20:02 IST
കൊല്ലം : ജില്ലാ കലക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു. രാവിലെ 10.30ന് പുതിയ ജില്ലാ കലക്ടറെ എ.ഡി.എം ടി.കെ. വിനീത് ഇതര ഉദ്യോഗസ്ഥരുമായി ചേർന്ന് സ്വീകരിച്ചു. ചേമ്പറിൽ സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടർ എൻ. ദേവിദാസ് ചുമതല കൈമാറി.2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ജില്ലാ കലക്ടർ. വ്യവസായ വകുപ്പിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലായിരിക്കെയാണ് കൊല്ലത്തേക്കുള്ള നിയമനം.
കയർവികസന വകുപ്പ് ഡയറക്ടർ, ദേശീയ കയർഗവേഷണ പഠനകേന്ദ്രം ഡയറക്ടർ, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ എന്നീ അധികചുമതലകളും വഹിച്ചിരുന്നു.തിരുവല്ല മേപ്രാൽ സ്വദേശിയാണ്. ബാങ്കറായ ഷിബു ജോയ് എഡിസൺ ഭർത്താവ്. ചാർട്ടഡ് അകൗണ്ടന്റ് ഹൃദ്യ അന്ന ഇടിക്കുള, മാനേജ്‌മെന്റ് വിദ്യാർഥി ജോൺ തോമസ് ഇടിക്കുള എന്നിവരാണ് മക്കൾ.
.jpg)

