അമൃത സർവകലാശാലയിൽ പുതിയ കോഴ്സ്; ബി കോം ഇന്റർനാഷണൽ ഫിനാൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

New course at Amrita University; B.Com International Finance program inaugurated

കൊല്ലം: അമൃത സർവകലാശാലയുടെ അമൃതപുരി ക്യാമ്പസിൽ ബി കോം ഇന്റർനാഷണൽ ഫിനാൻസ് പ്രോഗ്രാം ആരംഭിച്ചു. അമൃത സർവകലാശാലയുടെ അമൃതപുരി ക്യാമ്പസിലാണ് ആഗോളതലത്തിൽ അംഗീകാരമുള്ള എ സി സി എ ഉൾപ്പെടുത്തിക്കൊണ്ട് ബി കോം ഇന്റർനാഷണൽ ഫിനാൻസ് പ്രോഗ്രാം പ്രവർത്തനമാരംഭിച്ചത്. അമൃത സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ് ഗ്ലോബൽ എഫ് ടി ഐയുമായി സഹകരിച്ചാണ് ഈ നൂതന ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. 

tRootC1469263">

അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഐ എഫ് എസ് പി ഡി യൂറോപ്പ് പ്രസിഡന്റ് ഡോ. സംഗീത് വർഗീസ് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഓഫ് ആർട്സ് ആന്റ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഡയാന ദാസ് സ്വാഗതം ആശംസിച്ച ഉദ്ഘാടനച്ചടങ്ങിൽ അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി ദേവിദാസ ചൈതന്യ അധ്യക്ഷത വഹിച്ചു. കൊച്ചി ക്യാമ്പസ് മേധാവി ഡോ. യു കൃഷ്ണകുമാർ, ഗ്ലോബൽ എഫ് ടി ഐ ചെയർമാൻ സി എ നാരായണൻ നമ്പ്യാർ, ഗ്ലോബൽ എഫ് ടി ഐ പ്രിൻസിപ്പൽ സി എ ശേഖർ ജയൻ, ഡോ. സഞ്ജു തോമസ്, സി എ സുധീഷ് ശർമ്മ, ഷെല്ലി കർണാട്ടി, 

ആരോൺ, പി കെ ബിനു  ഉൾപ്പെടെയുള്ളവരും അന്താരാഷ്ട്ര ധനകാര്യ വിദഗ്ധരും സർവ്വകലാശാലാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.  പ്രമുഖ അക്കാദമിക് സേവന ദാതാക്കളായ ഗ്ലോബൽ എഫ് ടി ഐയുമായുള്ള പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ അന്താരാഷ്ട്ര പ്രൊഫഷണൽ യോഗ്യതകൾ നേടാൻ അവസരമൊരുക്കുമെന്നാണ് കരുതുന്നത്. ഈ പുതിയ കോഴ്സിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ധനകാര്യ വിദഗ്ധരെയും വാർത്തെടുക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Tags