അമീബിക് മസ്തിഷ്‌ക ജ്വരം: അതീവജാഗ്രത വേണം: കൊല്ലം ജില്ലാ കലക്ടർ

Improvement in the health status of a child with amoebic encephalitis in Kozhikode
Improvement in the health status of a child with amoebic encephalitis in Kozhikode

കൊല്ലം : അമീബിക് മസ്തിഷ്‌ക ജ്വരം പടരാതിരിക്കാൻ അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ചേമ്പറിൽ  ചേർന്ന പ്രത്യേകയോഗത്തിൽ കിണറുകൾ, ടാങ്കുകൾ അടക്കമുള്ള വിവിധ ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുന്ന പ്രക്രിയ തുടരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

tRootC1469263">

 മലിനമായ കുളങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്. കെട്ടികിടക്കുന്ന വെള്ളവും ഉപയോഗിക്കരുത്. കുട്ടികൾ, അസുഖമുള്ളവർ, പ്രായമേറിയവർ തുടങ്ങിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഒരാഴ്ച നീളുന്ന പ്രത്യേക ശുചീകരണ ഡ്രൈവിലൂടെ ക്ലോറിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മലിനജലം നിറഞ്ഞ ഇടങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവ വൃത്തിയാക്കും. പകർച്ചവ്യാധികൾ സംബന്ധിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ആശ പ്രവർത്തകർ, കുടുംബശ്രീ അയൽകൂട്ട അംഗങ്ങൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ മുഖേന കൂടുതൽ ശക്തിപ്പെടുത്തും. ഒക്ടോബർ 15ന് ജില്ലയിലെ വിദ്യാലയങ്ങൾ, വിവിധ ഓഫീസുകളിൽ ജലസ്രോതസ് സംരക്ഷണ ബോധവത്കരണ പ്രതിജ്ഞയെടുക്കാനും നിർദേശം നൽകി.  എ.ഡി.എം ജി. നിർമൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags