പുനലൂർ കുടുംബ കോടതിയിലേക്ക് അഡീഷണൽ കൗൺസിലർ നിയമനം
Dec 22, 2025, 20:08 IST
കൊല്ലം :പുനലൂർ കുടുംബ കോടതിയിലേക്ക് 1000 രൂപ ദിവസ വേതന നിരക്കിൽ താൽക്കാലിക അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരണത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/സൈക്കോളജിയിൽ ബിരുദാനന്തരബിരുദം, ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
tRootC1469263">ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഫോൺ നമ്പറും ഇമെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, കോർട്ട് കോംപ്ലക്‌സ് പുനലൂർ, പിൻ 691305 വിലാസത്തിൽ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ: 04752224489.
.jpg)


