കൊല്ലം ജില്ലാ വനിതാ കമ്മിഷന്‍ സിറ്റിങ്: 13 പരാതികള്‍ തീര്‍പ്പാക്കി
Fri, 17 Mar 2023

കൊല്ലം : കേരള വനിതാ കമ്മിഷന്‍ കൊല്ലം ജില്ലാ സിറ്റിങ്ങില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പരാതികള്‍ കേട്ടു.